Tuesday, February 9, 2021

മണക്കാല ഗവൺമെൻറ് യു പി സ്‌കൂൾ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ

 പ്രിയ  സുഹൃത്തേ  പൊതു  വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള  പരിശ്രമങ്ങളിൽ  നമുക്ക്  പങ്ക്  ചേരാം . വളരെ  അടിയന്തരമായി മണക്കാല  ഗവൺമെൻറ്  യു  പി  സ്‌കൂൾ  പൂർവ വിദ്യാർത്ഥികളുടെ  കൂട്ടായ്മ  രൂപീകരണം സാധ്യമാക്കി   ചില സുപ്രധാന കാര്യങ്ങൾ   ചർച്ച  ചെയ്യാൻ   ആഗ്രഹിക്കുന്നു. താല്പര്യമെങ്കിൽ  താഴെ  നൽകുന്ന  ലിങ്കിൽ  രജിസ്റ്റർ  ചെയ്യണേ  


https://docs.google.com/forms/d/e/1FAIpQLSdmlFLGn1f1Cu3lhKw4hzGp59p3Ub4GAtLnZZI20SdyMm07_Q/viewform?usp=sf_link

Thursday, December 24, 2020

ക്രിസ്തുമസ് ഒരു ആഘോഷമല്ല

ക്രിസ്തുമസ്  ഒരു  ആഘോഷമല്ല.  കാരണം  ആഘോഷമെല്ലാം  ആഴവും  അർത്ഥവും  ഇല്ലാതാകുകയും  വിപണിയും (Market ) മാദ്ധ്യമങ്ങളും (Media ) വിഴുങ്ങുകയും  ചെയ്യുന്നതാണ്  ഇന്ന്  നമ്മൾ  കാണുന്നത്... മനുഷ്യ  ബന്ധങ്ങളിൽ ജൈവീകതയും സ്വാഭാവികതയും ഇല്ലാതായികൊണ്ടിരിക്കുന്നു .  എല്ലാം  ഒരു പ്രകടനമായും അഭിനയങ്ങൾ ആയും..  കാട്ടിക്കൂട്ടലുകൾ...  ആയും  പരിണമിച്ചിരിക്കുന്നു  


ക്രിസ്തുമസ്  അന്നും ഇന്നും  ആഘോഷിക്കാൻ  പറ്റിയ  ഒന്നായി ഞാൻ  ചിന്തിക്കുന്നില്ല . കാരണം  അത്  വേദനയുടെയും  അവഗണനയുടെയും  ഒറ്റപ്പെടലിന്റെയും  ദാരിദ്ര്യത്തിന്റെയും  ഒക്കെ  പ്രതീകമാണ് ....... ജോസഫിനും  മറിയയ് ക്കും   ഈ  സമയങ്ങൾ  തീഷ്ണമായ  ജീവിത  പരീക്ഷണങ്ങളുടെ  കാലങ്ങളുടെ  ആരംഭമായിരുന്നു......  സ്വന്തം  ചോരയല്ലാത്തതിന്റെ  പിതൃത്വം  ഏറ്റെടുക്കൽ ആയിരുന്നു  ജോസെഫിനെങ്കിൽ, അപമാനത്തിന്റെ  ഭാരം  ഇറക്കി  വെക്കൽ  ആയിരുന്നു  മരിയക്ക്  ക്രിസ്തുമസ് .


അപരന്റെ  വേദനക്ക്  മുൻപിൽ കണ്ണടയ്ക്കാതെ സ്വയം  പകുത്തു  നൽകുന്ന  ജീവിതം  ഉണ്ടാകുന്നത്  ഇങ്ങനെയാണ്......  എന്നും  ക്രിസ്തുവിന്റെ  വഴി അതാണ് ...... അതു കൊണ്ട്  ക്രിസ്തുവിന്റെ  ജീവിതത്തെ  മാറ്റി  നിർത്തിക്കൊണ്ട്  നമ്മൾ  നടത്തുന്ന  ക്രിസ്തുമസ്  ആഘോഷങ്ങൾ  വെറും  കാപട്യമാണ് .......

Wednesday, September 16, 2020

 സെൽഫി 

ക്രിമിനലുകളുടെ  ഒപ്പം സെൽഫിയെടുക്കാൻ  മത്സരിക്കുന്നവരുടെ  കാലത്താണ്  നമ്മൾ  ജീവിക്കുന്നത്. 

കാരണം  ക്രിമിനലുകളാണ്  നമ്മുടെ  ആരാധനാ ബിംബങ്ങൾ.  ഒരു സമൂഹത്തിൻറെ അപചയ സൂചനയാണിത്.  പണവും  ആൾബലവും  ഉണ്ടെങ്കിൽ  ആരാധക വൃന്ദങ്ങൾ  ഉണ്ടാകും. അവരോടൊപ്പം  സെൽഫിയെടുക്കാൻ ആളുകൾ  ഇടിച്ചുനിൽക്കും.  എൻറെ  സ്വത്വം (Self ) ക്രിമിനലുകളുടെ  ഒപ്പമാണ്  എന്നതാണ്  ഇത്തരത്തിലുള്ള  സെൽഫികളിലൂടെ  ഇവർ  പറയാതെ  പറയുന്നത്.  ഇരകളാക്ക പ്പെടുന്നവരോടൊപ്പം  നിൽക്കേണ്ടവരാണ്  വേട്ടക്കാരോടൊപ്പം  സെൽഫി  എടുക്കുന്നത്  എന്ന്  നമ്മൾ  ചിന്തിക്കണം.  കാരണം  പണമാണ്  ഇന്ന്  നമ്മളെ  നിയന്ത്രിക്കുന്നത്  മൂല്യബോധമല്ല...  അതുകൊണ്ടല്ലേ  കുറ്റവാളികൾക്കൊപ്പം   സെൽഫിയെടുക്കാൻ  കൊതിക്കുന്ന  സമൂഹമായി  നമ്മൾ  മാറുന്നത്

Wednesday, June 24, 2020





കോവിഡ് നെ  അതിജീവിക്കാനുള്ള  സാങ്കേതിക  വഴികൾ 


NPTEL LIVE STREAMING വളരെ യധികം  പ്രാധാന്യത്തോടെ കാണേണ്ടതുണ്ട് . പ്രത്യേകിച്ച്  കോവിഡ് 19  ൻറെ  കാല ത്ത് . ഞാൻ  കേട്ട   ഒരു  നല്ല  പ്രഭാഷണമാണ് 
Dr. Partha Pratim Chakrabarti ൻറെ ത് ഡാറ്റാ സയൻസും നിർമ്മിത ബുദ്ധിയും. കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ എങ്ങനെ കൃത്യമായി ഉപയോഗിക്കണം എന്ന് അദ്ദേഹം പറയുന്നുണ്ട് . വളരെ ക്ഷമയോടെ സമയമെടുത്തു കേൾക്കുകയും പ്രയോഗിക്കാനുള്ള വഴികൾ തേടുകയും ചെയ്യേണ്ടതുണ്ട് . എല്ലാ തലത്തിലും ഉള്ളവർക്കും പല തരത്തിൽ ഈ പോരാട്ടത്തിൽ പങ്കാളികൾ ആകാൻ ഉത്തര വാദിത്തവും ഉണ്ട് . കോവിഡ് ന് എതിരെയുള്ള പോരാട്ടത്തെ പോലീസിനും ആരോഗ്യ പ്രവർത്തകർക്കും ഭരണകൂടത്തിനെയും ഏൽപ്പിച്ചു വളരെ അലസമായി മാസ്ക് താടിയിൽ കെട്ടി തോളിൽ കയ്യിട്ടു നടക്കുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ് . കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഹോസ്പിറ്റലിൽ ചെന്നപ്പോൾ കോവിഡ് മാനദണ് ഡ് ങ്ങൾ ഒന്നും ഇല്ലാത്ത പ്രവേശന കവാടം കാണാനിടയായി . ഡോക്ടറോട് ഇക്കാര്യം പറ ഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മുടെ ആൾക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലത്രേ !

Dr. Partha Pratim Chakrabarti തൻറെ ഐഐടി ഖരഗ്പൂർ സ്ഥാപനത്തിന്റെ ഗവേഷണങ്ങൾ നമ്മോട് പങ്ക് വെക്കുന്നു .

താഴെ  നൽകുന്ന ലിങ്ക്  ഉപയോഗിക്കുക

Sunday, May 3, 2020

ആസക്തിയുടെ പെരുമഴ ക്കാലം

ആസക്തിയുടെ പെരുമഴ ക്കാലം 

                                ഭാസ്കർ  ഹസരിക  സംവിധാനം  ചെയ്ത  ആസം  ഭാഷാ  സിനിമ യാണ്   ആമീസ് . വിലക്കപ്പെട്ട  പ്രണയ കാമനകളും , ബന്ധങ്ങളും , ഭക്ഷണ രീതികളും , ലൈംഗീകതയും  നരമാംസഭോജനവും, മൊബൈലും,  ഒക്കെ  കലർത്തി  വളരെ വ്യ ത്യസ്തമായി  നിർമ്മിച്ച  സിനിമയാണ് ഇത് . ആമീസ് എന്ന  വാക്കിൻറെ  അർത്ഥം  മാംസം  എന്നാണ് .സമകാലിക സമൂഹത്തിൻറെ ഉള്ളിൽ തിളച്ചു മറിയുന്ന  ആസക്തികളെ  തുറന്ന് കാണിക്കുന്ന  സിനിമയാണിത് .
നമ്മുടെ കാലത്തെ നമുക്ക് വിളിക്കാനാവുന്നത് ആസക്തിയുടെ കാലമെന്നാണ് . ഈ  ആസക്തികളെ പ്രായ ഭേദമന്യേ പ്രതിഫലിപ്പിക്കാനോ പ്രകടിപ്പിക്കാനോ നമ്മെ പ്രേരിപ്പിക്കുന്ന  ഉപകരണമായി സ്മാർട്ട് ഫോൺകൾ  വളർന്നിട്ടുണ്ട് .മൊബൈലിനും ഇന്റർനെറ്റ് നും മുൻപും പിൻപും എന്ന കലാ ഗണന തന്നെ സാധ്യമാണ് .നമ്മുടെ ആസക്തികളെ പരമാവധി ഉപയോഗിക്കാവുന്ന തരത്തിലാണ്  വിപണിയെ / മാർക്കറ്റിനെ  രൂപകൽപന ചെയ്തിരിക്കുന്നത് .പെട്ടെന്നുള്ള ആഗ്രഹങ്ങളെ എത്രയും  വേഗം പൂർത്തീകരിക്കാൻ  ഉള്ള  തത്രപ്പാടിലാണ് പലരും  ..കാത്തിരിക്കുക എന്നത്  അറുബോറൻ പരിപാടിയാണ് !!

ഗൂഗിളിൽ/ ഇൻറർനെറ്റിൽ  നമ്മൾ കാണുന്നതും തിരയുന്നതും അപ്പോൾ തന്നെ ശേഖരിക്കുകയും , അനലിറ്റിക്സ് / വിശകലന സംവിധാനത്തിലൂടെ  നമ്മുടെ ആവശ്യത്തെ  വിവിധ  വമ്പൻ വ്യവസായ സംരംഭകരെ അറിയിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം നമുക്കറിയാം  . നമ്മെ   കൂടുത ൽ തൃഷ്ണയുള്ളവരാക്കുക  എന്താണ്  മാധ്യമങ്ങളുടെയും നവ മാധ്യമങ്ങളുടെയും വിപണികളുടെയും ലക്ഷ്യം . ലൈംഗികതയോടുള്ള  ആസക്തി പോലെ യാണ്  ഭക്ഷണത്തോടുള്ള  ആസക്തി .ഈ സിനിമയിലെ മുഖ്യ കഥാപാത്രമായ നിമ്മലി തന്നെ സ്നേഹിക്കുന്ന യുവാവിൻറെ മാംസം  വിഭവമാക്കി കഴിക്കുമ്പോൾ  അതിനോട്  വീണ്ടും ആസക്തി  നിറയുന്നു . മാംസം എന്ന  രൂപകം  പ്രണയത്തിലേക്കും സ്നേഹത്തിലേക്കും  ബന്ധങ്ങളിലേക്കും നയിക്കുന്നു എന്നതിനേക്കാൾ  ഉപരിയായി ഈ സിനിമയുടെ  കാഴ്ച   ആസക്തിയുടെ പെരുമഴ ക്കാലത്തിലാണ്  നമ്മൾ എന്ന് ഒരിക്കൽ  കൂടി  ഓർമ്മപ്പെടുത്തുന്നു

 റഫറൻസ് :

https://en.wikipedia.org/wiki/Aamis

https://www.youtube.com/watch?v=-zv11DpavFI