Thursday, December 24, 2020

ക്രിസ്തുമസ് ഒരു ആഘോഷമല്ല

ക്രിസ്തുമസ്  ഒരു  ആഘോഷമല്ല.  കാരണം  ആഘോഷമെല്ലാം  ആഴവും  അർത്ഥവും  ഇല്ലാതാകുകയും  വിപണിയും (Market ) മാദ്ധ്യമങ്ങളും (Media ) വിഴുങ്ങുകയും  ചെയ്യുന്നതാണ്  ഇന്ന്  നമ്മൾ  കാണുന്നത്... മനുഷ്യ  ബന്ധങ്ങളിൽ ജൈവീകതയും സ്വാഭാവികതയും ഇല്ലാതായികൊണ്ടിരിക്കുന്നു .  എല്ലാം  ഒരു പ്രകടനമായും അഭിനയങ്ങൾ ആയും..  കാട്ടിക്കൂട്ടലുകൾ...  ആയും  പരിണമിച്ചിരിക്കുന്നു  


ക്രിസ്തുമസ്  അന്നും ഇന്നും  ആഘോഷിക്കാൻ  പറ്റിയ  ഒന്നായി ഞാൻ  ചിന്തിക്കുന്നില്ല . കാരണം  അത്  വേദനയുടെയും  അവഗണനയുടെയും  ഒറ്റപ്പെടലിന്റെയും  ദാരിദ്ര്യത്തിന്റെയും  ഒക്കെ  പ്രതീകമാണ് ....... ജോസഫിനും  മറിയയ് ക്കും   ഈ  സമയങ്ങൾ  തീഷ്ണമായ  ജീവിത  പരീക്ഷണങ്ങളുടെ  കാലങ്ങളുടെ  ആരംഭമായിരുന്നു......  സ്വന്തം  ചോരയല്ലാത്തതിന്റെ  പിതൃത്വം  ഏറ്റെടുക്കൽ ആയിരുന്നു  ജോസെഫിനെങ്കിൽ, അപമാനത്തിന്റെ  ഭാരം  ഇറക്കി  വെക്കൽ  ആയിരുന്നു  മരിയക്ക്  ക്രിസ്തുമസ് .


അപരന്റെ  വേദനക്ക്  മുൻപിൽ കണ്ണടയ്ക്കാതെ സ്വയം  പകുത്തു  നൽകുന്ന  ജീവിതം  ഉണ്ടാകുന്നത്  ഇങ്ങനെയാണ്......  എന്നും  ക്രിസ്തുവിന്റെ  വഴി അതാണ് ...... അതു കൊണ്ട്  ക്രിസ്തുവിന്റെ  ജീവിതത്തെ  മാറ്റി  നിർത്തിക്കൊണ്ട്  നമ്മൾ  നടത്തുന്ന  ക്രിസ്തുമസ്  ആഘോഷങ്ങൾ  വെറും  കാപട്യമാണ് .......