Sunday, May 3, 2020

ആസക്തിയുടെ പെരുമഴ ക്കാലം

ആസക്തിയുടെ പെരുമഴ ക്കാലം 

                                ഭാസ്കർ  ഹസരിക  സംവിധാനം  ചെയ്ത  ആസം  ഭാഷാ  സിനിമ യാണ്   ആമീസ് . വിലക്കപ്പെട്ട  പ്രണയ കാമനകളും , ബന്ധങ്ങളും , ഭക്ഷണ രീതികളും , ലൈംഗീകതയും  നരമാംസഭോജനവും, മൊബൈലും,  ഒക്കെ  കലർത്തി  വളരെ വ്യ ത്യസ്തമായി  നിർമ്മിച്ച  സിനിമയാണ് ഇത് . ആമീസ് എന്ന  വാക്കിൻറെ  അർത്ഥം  മാംസം  എന്നാണ് .സമകാലിക സമൂഹത്തിൻറെ ഉള്ളിൽ തിളച്ചു മറിയുന്ന  ആസക്തികളെ  തുറന്ന് കാണിക്കുന്ന  സിനിമയാണിത് .
നമ്മുടെ കാലത്തെ നമുക്ക് വിളിക്കാനാവുന്നത് ആസക്തിയുടെ കാലമെന്നാണ് . ഈ  ആസക്തികളെ പ്രായ ഭേദമന്യേ പ്രതിഫലിപ്പിക്കാനോ പ്രകടിപ്പിക്കാനോ നമ്മെ പ്രേരിപ്പിക്കുന്ന  ഉപകരണമായി സ്മാർട്ട് ഫോൺകൾ  വളർന്നിട്ടുണ്ട് .മൊബൈലിനും ഇന്റർനെറ്റ് നും മുൻപും പിൻപും എന്ന കലാ ഗണന തന്നെ സാധ്യമാണ് .നമ്മുടെ ആസക്തികളെ പരമാവധി ഉപയോഗിക്കാവുന്ന തരത്തിലാണ്  വിപണിയെ / മാർക്കറ്റിനെ  രൂപകൽപന ചെയ്തിരിക്കുന്നത് .പെട്ടെന്നുള്ള ആഗ്രഹങ്ങളെ എത്രയും  വേഗം പൂർത്തീകരിക്കാൻ  ഉള്ള  തത്രപ്പാടിലാണ് പലരും  ..കാത്തിരിക്കുക എന്നത്  അറുബോറൻ പരിപാടിയാണ് !!

ഗൂഗിളിൽ/ ഇൻറർനെറ്റിൽ  നമ്മൾ കാണുന്നതും തിരയുന്നതും അപ്പോൾ തന്നെ ശേഖരിക്കുകയും , അനലിറ്റിക്സ് / വിശകലന സംവിധാനത്തിലൂടെ  നമ്മുടെ ആവശ്യത്തെ  വിവിധ  വമ്പൻ വ്യവസായ സംരംഭകരെ അറിയിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം നമുക്കറിയാം  . നമ്മെ   കൂടുത ൽ തൃഷ്ണയുള്ളവരാക്കുക  എന്താണ്  മാധ്യമങ്ങളുടെയും നവ മാധ്യമങ്ങളുടെയും വിപണികളുടെയും ലക്ഷ്യം . ലൈംഗികതയോടുള്ള  ആസക്തി പോലെ യാണ്  ഭക്ഷണത്തോടുള്ള  ആസക്തി .ഈ സിനിമയിലെ മുഖ്യ കഥാപാത്രമായ നിമ്മലി തന്നെ സ്നേഹിക്കുന്ന യുവാവിൻറെ മാംസം  വിഭവമാക്കി കഴിക്കുമ്പോൾ  അതിനോട്  വീണ്ടും ആസക്തി  നിറയുന്നു . മാംസം എന്ന  രൂപകം  പ്രണയത്തിലേക്കും സ്നേഹത്തിലേക്കും  ബന്ധങ്ങളിലേക്കും നയിക്കുന്നു എന്നതിനേക്കാൾ  ഉപരിയായി ഈ സിനിമയുടെ  കാഴ്ച   ആസക്തിയുടെ പെരുമഴ ക്കാലത്തിലാണ്  നമ്മൾ എന്ന് ഒരിക്കൽ  കൂടി  ഓർമ്മപ്പെടുത്തുന്നു

 റഫറൻസ് :

https://en.wikipedia.org/wiki/Aamis

https://www.youtube.com/watch?v=-zv11DpavFI